ആര്‍മി പൊതുപ്രവേശന പരീക്ഷ ജൂലൈ 25 ന്; കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

By Web TeamFirst Published Jul 22, 2021, 3:03 PM IST
Highlights

തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളച്ചല്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. 


തിരുവനന്തപുരം: ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷ ജൂലൈ 25ന് നടക്കും. തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ കൊളച്ചല്‍ സ്റ്റേഡിയമാണ് പരീക്ഷാ കേന്ദ്രം. 2021 ഏപ്രില്‍ 25ന് നടത്താനിരുന്ന പരീക്ഷയാണ് ഇപ്പോള്‍ നടത്തുന്നത്. 

ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ കാര്‍ഡ് സഹിതം ജൂലൈ 25ന് പുലര്‍ച്ചെ നാലിന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ബ്ലാക്ക് ബോള്‍ പെന്‍, ക്ലിപ്ബോര്‍ഡ് എന്നിവ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്ക്നിക്കല്‍/ സോള്‍ജിയര്‍ ടെക്ക്നിക്കല്‍ നഴ്സിംഗ് അസിസ്റ്റന്‍ഡ്/ എന്‍എ വെറ്ററിനറി, സോള്‍ജിയര്‍ ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്ക്നിക്കല്‍/ ഇന്‍വെന്ററി മാനേജ്മെന്റ്, സോള്‍ജിയര്‍ ട്രേഡ്സ്മെന്‍(10), സോള്‍ജിയര്‍ ട്രേഡ്സ്മെന്‍(8) എന്നീ വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്. ഫോണ്‍: 0471 - 2351762

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!