അസാപ് കേരള റിക്രൂട്ട്മെന്റ്; പ്രതിമാസം 55,000 രൂപ ശമ്പളം, 4 ജില്ലകളിൽ ഒഴിവുകൾ, ഇപ്പോൾ തന്നെ അപേക്ഷിക്കാം

Published : Jun 10, 2025, 11:22 AM ISTUpdated : Jun 10, 2025, 11:23 AM IST
ASAP Kerala

Synopsis

ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് 22നും 35നും ഇടയിൽ പ്രായമുള്ളവ‍‍ര്‍ക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: കേരള സർക്കാർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ (PIEMD) സഹകരണത്തോടെ അസാപ് കേരള, ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി എഴുതാനും വായിക്കുവാനും പറയാനുമുള്ള പ്രാവീണ്യം എന്നിവയാണ് അടിസ്ഥാന യോഗ്യത.

  • പ്രതിമാസ വേതനം : 55,000 രൂപ
  • പ്രവർത്തന കാലയളവ്: 1 വർഷം.
  • പ്രായ പരിധി: 22-35 വയസ്സ്
  • ആകെ ഒഴിവുകൾ: ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി 9 ഒഴിവുകൾ
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 20, 5 pm.
  • അപേക്ഷാ ഫീസ്: 500/-

തിരഞ്ഞെടുക്കപ്പെടുന്നവർ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പബ്ലിക് ഫിനാൻസ് ഓൺലൈൻ കോഴ്സ് (10,000/- ഫീസ്) പൂർത്തിയാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ASAP Kerala (https://asapkerala.gov.in/careers/)വെബ്സൈറ്റ് സന്ദർശിക്കുക.

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം