പന്തൽ പണിക്കിടയിലെ അപകടം വീൽചെയറിലാക്കി; പരിമിതികൾ മറികടന്ന് പത്താംതരം തുല്യതാ പരീക്ഷയെഴുതി അഷ്‌റഫ്

Published : Nov 11, 2025, 04:06 PM IST
Ashraf

Synopsis

2023-ൽ പന്തൽ പണിക്കിടെ വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ശരീരം തളർന്ന അഷ്‌റഫ്, എല്ലാ പരിമിതികളെയും അതിജീവിച്ചാണ് പത്താംതരം തുല്യതാ പരീക്ഷ എഴുതിയത്. 

സുൽത്താൻബത്തേരി: എത്ര വലിയ പ്രതിസന്ധികളിലും തളരില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അഷ്‌റഫ് സുൽത്താൻ ബത്തേരി സർവജന ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പത്താം തരം തുല്യതാ പരീക്ഷയ്‌ക്കെത്തിയത്. 2023ൽ പന്തൽ ജോലി ചെയ്യുന്നതിനിടെ കാൽ വഴുതി 20 അടി ഉയരത്തിൽ നിന്നും താഴെ വീണ് നട്ടെല്ല് പൊട്ടുകയും സ്‌പൈനൽ കോഡിന് ഗുരുതരമായ ക്ഷതം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് നെഞ്ച് മുതൽ താഴേയ്ക്ക് പൂർണമായും ചലനശേഷി നഷ്ടമായ അഷ്റഫ് പക്ഷേ ജീവിതം തിരിച്ചുപിടിക്കാനുള്ള പുതിയ സ്വപ്നങ്ങളുമായി മുന്നോട്ട് നീങ്ങുകയാണിന്ന്. ശേഷിക്കുന്ന ജീവിതം വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തന്നെയെന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയിടത്തു നിന്ന് ഒരു ഉയിര്‍ത്തെഴുന്നേൽപ്പ്.

പ്രതീക്ഷകൾ നഷ്ടപ്പെട്ട് ജീവിതത്തോട് തോറ്റുകൊടുക്കാൻ അഷ്‌റഫ് തയ്യാറായിരുന്നില്ല. ഒന്ന് അനങ്ങാൻ പോലും കഴിയാതെ പ്രാഥമിക കാര്യങ്ങൾക്ക് പോലും മറ്റൊരാളുടെ സഹായം അവശ്യമായിരുന്ന അവസ്ഥയിലാണ്, നേരത്തെ മുടങ്ങിപ്പോയ പഠനം ആരംഭിക്കാൻ തീരുമാനിക്കുന്നത്. സ്വന്തം പരിശ്രമത്താൽ പഠനം തുടര്‍ന്ന് ഇപ്പോൾ പത്താം തരം തുല്യതാ പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതി. ഇനി പ്ലസ് ടു പരീക്ഷ വിജയിക്കണമെന്നാണ് അടുത്ത ആഗ്രഹം. വീൽ ചെയറിലായതിനാൽ പി.എസ്.സി പരീക്ഷയെഴുതി ജോലി നേടാനാണ് അഷ്‌റഫ്‌ സ്വപ്നം കാണുന്നത്.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു