ഏഷ്യാനെറ്റ് ന്യൂസിൽ ലീഗൽ ഓഫീസർക്ക് അവസരം, വിശദ വിവരങ്ങള്‍

Published : Jul 01, 2023, 02:11 PM ISTUpdated : Jul 01, 2023, 02:12 PM IST
ഏഷ്യാനെറ്റ് ന്യൂസിൽ ലീഗൽ ഓഫീസർക്ക് അവസരം, വിശദ വിവരങ്ങള്‍

Synopsis

പ്രായപരിധി 35 വയസ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ  careers@asianetnews.in  വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി: 2023  ജൂലൈ 10

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിൽ വൈദഗ്ധ്യവും യോഗ്യതയുമുള്ള  ലീഗൽ ഓഫീസർക്ക് അവസരം. തിരുവനന്തപുരത്താണ് ഒഴിവുള്ളത്. ബിസിനസ് പ്രവർത്തനങ്ങൾ നിയമാനുസൃതമെന്ന് ഉറപ്പാക്കുക, സ്ഥാപനത്തിന് ആവശ്യമായി കരാറുകള്‍ തയ്യാറാക്കുക, പരിശോധിക്കുക തുടങ്ങിയവയാകും ചുമതല. വ്യത്യസ്ത സ്വഭാവമുള്ള വ്യവഹാരങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിവുണ്ടാകണം. 

യോഗ്യത:

  • നിയമ ബിരുദം
  • ലീഗൽ  ഓഫീസർ തസ്തികയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം 
  • മാധ്യമ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം
  • മാധ്യമ മേഖലയിലെ ചട്ടങ്ങള്‍, നിയന്ത്രണങ്ങള്‍, തൊഴിൽ നിയമങ്ങള്‍, സൈബര്‍ നിയമങ്ങള്‍, ഐപിആര്‍ എന്നിവയിലെ പ്രാവീണ്യം 
  • വ്യത്യസ്ത സ്വഭാവമുള്ള വ്യവഹാരങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യാനുള്ള കഴിവ്
  • നിയമപരമായ രേഖകൾ തയ്യാറാക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള പരിജ്ഞാനം
  • ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും സംസാരിക്കാനുമുള്ള മികവ്  

പ്രായപരിധി 35 വയസ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ  careers@asianetnews.in  വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി: 2023  ജൂലൈ 10.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു