മദ്രാസ് ഐഐടിയിൽ അസിസ്റ്റന്റ് പ്രൊഫസർ; സ്പെഷൽ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം

Published : Nov 10, 2021, 04:38 PM IST
മദ്രാസ് ഐഐടിയിൽ അസിസ്റ്റന്റ് പ്രൊഫസർ; സ്പെഷൽ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം

Synopsis

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക


ദില്ലി:  മദ്രാസ് ഐ.ഐ.ടിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡ്I,II തസ്തികകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലേക്കായി അപേക്ഷ ക്ഷണിച്ചു.  എസ്.സി/എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ലു.എസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. പി.എച്ച്.ഡി. ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ് തത്തുല്യം യോ​ഗ്യത.. മികച്ച അക്കാദമിക പശ്ചാത്തലവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. 35 വയസ്സ് പ്രായം ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക https://www.iitm.ac.in/.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 2. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് SC, ST, OBC-NCL, EWS ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. . ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള വിശദമായ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കണം.

ഏകദേശം 550 അദ്ധ്യാപകരും 8000-ൽ പരം വിദ്യാർത്ഥികളും 1250 മറ്റ് ഉദ്യോഗസ്ഥരും മദ്രാസ് ഐഐടിയിലുണ്ട്. ഐ.ഐ.ടി-എം എന്നാണിത് പൊതുവെ അറിയപ്പെടുന്നത്. ഏകദേശം 250 ഹെക്ടറുകളോളം വിസ്തീർണ്ണത്തിലാണ് ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസ്. ബിരുദ, ബിരുദാനന്തര-ബിരുദ, ഗവേഷണ ബിരുദങ്ങൾ സാങ്കേതിക-ശാസ്ത്ര-മാനവിക-മാനേജു്‌മെന്റ് ഉൾപടെയുള്ള ഏകദേശം 15-ൽ പരം വിഭാഗങ്ങളിൽ പഠിക്കുവാൻ ഐ.ഐ.ടി മദ്രാസിൽ അവസരമുണ്ട്.. ബി.ടെക് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ജോയിന്റ് എൻട്രൻസ് പരീക്ഷയിലൂടെയാണു നടത്തുന്നത്. 

 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ