'ഏയ് മനോഹരാ' അല്ലാ ഡോക്ടർ മനോഹരൻ; ഈ ഓട്ടോക്കാരന്റെ പിഎച്ച്ഡിക്ക് ഇരട്ടി മധുരം

Published : Oct 05, 2022, 09:35 AM ISTUpdated : Oct 05, 2022, 09:39 AM IST
'ഏയ് മനോഹരാ' അല്ലാ ഡോക്ടർ മനോഹരൻ; ഈ ഓട്ടോക്കാരന്റെ പിഎച്ച്ഡിക്ക് ഇരട്ടി മധുരം

Synopsis

ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തും പരിമിതമായ ജീവിത സാഹചര്യങ്ങൾക്കുള്ളിൽ നിന്നു ണ് മനോഹരൻ മനോഹരമായ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്.

മുണ്ടക്കയം : വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാണ് ചൊല്ല്. എന്നാൽ ധനം ഇല്ലാത്തതിന്റെ പേരിൽ വിദ്യ നേടാൻ ആവാത്തവർ ഒരുപാടുണ്ട് നമ്മുടെ ചുറ്റും. അവരുടെ ഇടയിലാണ് മുണ്ടക്കയത്തുകാരനായ ഓട്ടോ തൊഴിലാളി മനോഹരൻ നേടിയ പി എച്ച് ഡി ബിരുദത്തിന്റെ തിളക്കമേറുന്നത്. ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി പഠനം പൂർത്തിയാക്കിയ ഈ ദളിത് യുവാവ് കോളജ് അധ്യാപകനാകണമെന്ന ആഗ്രഹത്തിനു പിന്നാലെയുള്ള ഓട്ടത്തിലാണ് ഇപ്പോൾ. സാമ്പത്തിക ശാസ്ത്രത്തിൽ കേരള സർവ്വകലാശാലയിൽ നിന്നാണ് മനോഹരൻ പിഎച്ച്ഡി നേടിയത്. 

സർക്കാർ ജോലി വേണമെന്ന നിശ്ചയദാർഢ്യത്തോടെ പഠിച്ചാൽ അത് കഠിനമല്ലെന്നാണ് മനോഹരൻ പറയുന്നത്. പി എച്ച് ഡി നേടി, ഇനി അധ്യാപകനാകുക എന്ന സ്വപ്നത്തിലേക്കാണ് മനോഹരന്റെ പ്രയത്നം. ഓട്ടോ ഓടിച്ച് ജീവിക്കുന്നതിനിടയിലുള്ള പഠനം സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാക്കിയെന്ന് പറയുമ്പോൾ തന്നെ അതൊന്നും ഈ ചെറുപ്പക്കാരന്റെ പഠനത്തെ ബാധിച്ചിട്ടില്ല.  

കൂലിപ്പണിയും വാർക്കപ്പണിയുമെല്ലാം ചെയ്താണ് മനോഹരൻ പണം കണ്ടെത്തിയിരുന്നത്. പിന്നീട് ഓട്ടോ ഡ്രൈവറായി. സാമ്പത്തിക അന്തരീക്ഷം മോശമായതിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്ന നിരവധി പേരുണ്ട് തങ്ങളുടെ നാട്ടിൽ. അതുകൊണ്ടുതന്നെ പഠിക്കാൻ അവസരം കിട്ടിയപ്പോൾ ഏറ്റവും ഉന്നത വിദ്യാഭ്യാസം തന്നെ നേടണമെന്ന നിർബന്ധമാണ് തന്റെ നേട്ടത്തിന് കാരണമെന്ന് പറയുന്നു മനോഹരൻ. 

കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും പഠിപ്പിക്കുന്നതിന് പരിമിതി ഏറെ ഉണ്ടായിരുന്നു. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തും പരിമിതമായ ജീവിത സാഹചര്യങ്ങൾക്കുള്ളിൽ നിന്നു ണ് മനോഹരൻ മനോഹരമായ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയത്. പ്രതിസന്ധികളിൽ തളർന്നുപോകുന്നവർക്ക് പ്രചോദനമാണ് ഈ ചെറുപ്പക്കാരന്റെ നിശ്ചയദാർഢ്യം.
 

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു