കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഓട്ടോണമസ് പദവി

Web Desk   | Asianet News
Published : Jul 06, 2021, 10:02 AM IST
കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഓട്ടോണമസ് പദവി

Synopsis

ചലച്ചിത്ര മാധ്യമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് മികവാർന്നതും ദേശീയ-അന്തർദേശീയ നിലവാലത്തിലുള്ളതുമായ പരിശീലനം ഉറപ്പാക്കുന്നതിന് ഓട്ടോണമസ് പദവി, സ്ഥാപനത്തിന് സഹായകമാവുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു അറിയിച്ചു. 

കോട്ടയം: കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോട്ടയം കാഞ്ഞിരമുറ്റം തെക്കുംതല ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് എന്ന സ്ഥാപനത്തിന് ഓട്ടോണമസ് പദവി അനുവദിച്ചു. ചലച്ചിത്ര മാധ്യമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് മികവാർന്നതും ദേശീയ-അന്തർദേശീയ നിലവാലത്തിലുള്ളതുമായ പരിശീലനം ഉറപ്പാക്കുന്നതിന് ഓട്ടോണമസ് പദവി, സ്ഥാപനത്തിന് സഹായകമാവുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു അറിയിച്ചു. 

ഇപ്പോൾ ലോക പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അക്കാദമിയുടെ ചെയർമാനായും ചലച്ചിത്ര രംഗത്ത് ദേശീയ പ്രശസ്തനായ ശങ്കർമോഹൻ ഡയറക്ടറായും പ്രവർത്തിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിഖ്യാത ചലച്ചിത്ര പഠനകേന്ദ്രങ്ങളായ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും കൽക്കത്തയിലെ 'സത്യജിത്ത് റേ' ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും നിലവാരത്തിലേക്ക് വളരുവാൻ സ്വയംഭരണ പദവി സ്ഥാപനത്തെ സഹായിക്കും. 

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസൃതമായ കഴിവുകൾ പരമാവധി പുറത്തുകൊണ്ടു വന്നുകൊണ്ട് ഇന്ത്യൻ സിനിമയ്ക്കും ലോക സിനിമയ്ക്കും സമഗ്ര സംഭാവനകൾ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രാപ്തമാക്കാൻ സഹായകരമാണ് ഓട്ടോണമിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം. ഇപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോ കേന്ദ്രീകരിച്ച് അവസാനവർഷ വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനവുമായി ബന്ധപ്പെട്ട ഷോർട്ട് ഫിലിമുകളുടെ ഷൂട്ടിംഗ് നടന്നു വരികയാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ