മഹാത്മാഗാന്ധി സർവകലാശാല ബി.ബി.എ. എൽ.എൽ.ബി. പ്രവേശനം; അപേക്ഷ ഒക്‌ടോബർ 11 വരെ നൽകാം

Published : Oct 07, 2020, 01:03 PM IST
മഹാത്മാഗാന്ധി സർവകലാശാല ബി.ബി.എ. എൽ.എൽ.ബി. പ്രവേശനം; അപേക്ഷ ഒക്‌ടോബർ 11 വരെ നൽകാം

Synopsis

മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ഹയർ സെക്കൻഡറി/പ്ലസ്ടു/അംഗീകൃത തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. 

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി.ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 11 വരെ നീട്ടി. //cat.mgu.ac.in/BBALLB എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 50 സീറ്റാണുള്ളത്. 

മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ഹയർ സെക്കൻഡറി/പ്ലസ്ടു/അംഗീകൃത തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി., ലക്ഷദ്വീപിൽ നിന്നുള്ള എസ്.ടി. അപേക്ഷകർക്ക് പരീക്ഷ ജയിച്ചാൽ മതി. എസ്.ഇ.ബി.സി., ഒ.ഇ.സി. അപേക്ഷകർക്ക് യഥാക്രമം മൂന്ന്, അഞ്ച് ശതമാനം മാർക്കിൽ ഇളവുണ്ട്. 

പ്രായപരിധി: ജൂലൈ ഒന്നിന് 20 വയസിൽ താഴെ. എസ്.സി./എസ്.ടി./എസ്.ഇ.ബി.സി./ഒ.ഇ.സി. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ഒരു വർഷത്തെ ഇളവ് ലഭിക്കും. ജനറൽ വിഭാഗത്തിന് 600രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷ ഫീസ്. വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2310165.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു