ബിഇസിഐൽ: 1500 ഒഴിവുകളിലേക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Oct 08, 2020, 04:33 PM IST
ബിഇസിഐൽ: 1500 ഒഴിവുകളിലേക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം

Synopsis

സ്‌കില്‍ഡ് തസ്തികയില്‍ ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡോ ടെക്‌നിക്കല്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്.

ദില്ലി: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡില്‍ (BECIL) 1500 ഒഴിവുകളുണ്ട്. സ്‌കില്‍ഡ്, അണ്‍-സ്‌കില്‍ഡ് വിഭാഗങ്ങളിലുള്ള തസ്തികകളിലാണ് ഒഴിവുകള്‍. താല്‍പ്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 20 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. അണ്‍സ്‌കില്‍ഡ് തസ്തികയിലേക്ക് എട്ടാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സ്‌കില്‍ഡ് തസ്തികയില്‍ ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡോ ടെക്‌നിക്കല്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്.

ജനറല്‍ വിഭാഗത്തിനും ഒ.ബി.സി വിഭാഗത്തിനും 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 250 രൂപ അടച്ചാല്‍ മതിയാകും. അപേക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സണ്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.becil.com ല്‍ സന്ദര്‍ശിക്കുക.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു