BSF Recruitment : ബോർഡർ സെക്യൂരിറ്റി ഫോഴ്സ്; ​ഗ്രൂപ്പ് ബി ഒഴിവുകൾ; വിശദാംശങ്ങളിവയാണ്...

Published : May 03, 2022, 03:58 PM IST
BSF Recruitment : ബോർഡർ സെക്യൂരിറ്റി ഫോഴ്സ്; ​ഗ്രൂപ്പ് ബി ഒഴിവുകൾ; വിശദാംശങ്ങളിവയാണ്...

Synopsis

അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്.

ദില്ലി: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) (Border Security Force) 90 ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്), സബ് ഇൻസ്പെക്ടർ (വർക്ക്സ്), ജൂനിയർ എഞ്ചിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് അപേക്ഷകൾ (application invited) ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്.

ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): 1 പോസ്റ്റ്
പേ സ്കെയിൽ: 44900 – 142400/- ലെവൽ-7
സബ് ഇൻസ്പെക്ടർ (വർക്സ്): 57 
പേ സ്കെയിൽ: 35400 – 112400/- ലെവൽ-6

ജൂനിയർ എൻജിനീയർ/സബ് ഇൻസ്പെക്ടർ (ഇലക്ട്രിക്കൽ): 32 തസ്തികകൾ
പേ സ്കെയിൽ: 35400 – 112400/- ലെവൽ-6

സബ് ഇൻസ്‌പെക്ടർ (വർക്കുകൾ): ഉദ്യോഗാർത്ഥി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

സബ് ഇൻസ്പെക്ടർ (ഇലക്‌ട്രിക്കൽ): ഉദ്യോഗാർത്ഥി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

ഇൻസ്പെക്ടർ (ആർക്കിടെക്റ്റ്): ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആർക്കിടെക്ചറിൽ ബിരുദം ഉണ്ടായിരിക്കുകയും ആർക്കിടെക്റ്റ്സ് ആക്ട്, 1972 പ്രകാരം കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്യുകയും വേണം.

നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കാം. Gen/OBC/EWS-ന്: 200/- രൂപയാണ് ഫീസ്. വനിതകൾ/എസ്‌സി/എസ്ടി/എക്സ് - എസ് എന്നിവർക്ക് ഫീസില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് BSF ന്റെ ഔദ്യോഗിക വെബ്സൈറ്റ് rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സാക്ഷ്യപത്രങ്ങൾ/രേഖകൾ എന്നിവയുടെ പരിശോധന, ‌ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കൽ പരിശോധന (DME). എന്നിവയും ഉണ്ടായിരിക്കും.

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല