ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ്; സ്‌പോട്ട് അലോട്ട്‌മെന്റ് 29ന്

Published : Dec 28, 2025, 12:47 PM IST
Nursing

Synopsis

2025-ലെ ബിഎസ്‌സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ഡിസംബർ 29-നാണ് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുക. 

തിരുവനന്തപുരം: 2025 വർഷത്തെ ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 29-ന് എൽ ബി എസ് സെന്ററിന്റെ വിവിധ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10.30 നകം എൽ.ബി.എസ്. സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമേ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.

മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷാർത്ഥികൾ നിരാക്ഷേപപത്രം (NO OBJECTION CERTIFICATE) ഓൺലൈനായി സമർപ്പിക്കണം. ഒഴിവുകളെ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ അലോട്ട്‌മെന്റിന് മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിയ്ക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അന്ന് തന്നെ ഓൺലൈൻ മുഖാന്തിരം ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-þ2560361, 362, 363, 364, www.lbscentre.kerala.gov.in.

ബി.എസ്.സി. നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം); ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 29 ന്

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2025-2026 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 29 രാവിലെ 10 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഏതെങ്കിലും എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററിൽ നേരിട്ട് ഹാജരായി രാവിലെ 11 നകം രജിസ്റ്റർ ചെയ്ത് ഈ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം 2026 ജനുവരി 1 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു