Nursing Allotment : ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Jan 24, 2022, 02:41 PM IST
Nursing Allotment : ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Synopsis

അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കണം. 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് (Bsc Nursing Course) പ്രവേശനത്തിന്  ഓപ്ഷനുകൾ സമർപ്പിച്ചവരുടെ (second allotment) രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കണം. അലോട്ട്‌മെന്റ്  ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ ഓൺലൈനായോ ജനുവരി 25 നകം ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ സഹിതം 27, 28 തീയതികളിൽ അതത് കോളേജുകളിൽ പ്രവേശനം നേടണം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

ഒക്യുപേഷണൽ തെറപിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിൽ ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്ക്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്.  പ്രതിമാസവേതനം 30,385 രൂപ.  ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത.  ഒക്യുപേഷണൽ തെറപിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയം.  താത്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുള്ള അപേക്ഷ ഫേബ്രുവരി അഞ്ചിനു വൈകിട്ട് മൂന്നിന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കേണ്ടതാണ്.  വിശദവിവരങ്ങൾക്ക് www.cdckerala.org യിലോ ഫോൺ: 0471-2553540 ലോ ബന്ധപ്പെടുക.

PREV
click me!

Recommended Stories

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം
39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം