ബി.എസ്.സി നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി പ്രവേശനം; ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 23ന്

Published : Oct 19, 2025, 06:47 PM IST
Nursing

Synopsis

2025-26 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 23-ന് നടക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ 25-നകം കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്.

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പുതിയതായി ഉൾപ്പെടുത്തിയ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി പ്രവേശനത്തിനുമുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 23ന് നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 21 മുതൽ 22 വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. 

അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ 25 നകം പ്രവേശനം നേടണം. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് പുതിയ തീയതിയിലുള്ള നിരാക്ഷേപപത്രം ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2560361, 362, 363, 364.

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല