ബി.എസ്.സി. നഴ്‌സിങ്; പിജിഐഎംആറില്‍ ജൂണ്‍ 24വരെ സമയം; ജൂലായ് 31ന് ഓൺലൈൻ ടെസ്റ്റ്‌

By Web TeamFirst Published Jun 28, 2021, 12:36 PM IST
Highlights

2വർഷം ദൈർഘ്യമുള്ള ബി.എസ്.സി. പോസ്റ്റ് ബേസിക് നഴ്സിങ്ങിന് ആൺകുട്ടികൾക്കും അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്ലസ്ടു അല്ലെങ്കിൽ തതുല്യ പരീക്ഷ ജയിച്ചിരിക്കണം.
 

തിരുവനന്തപുരം: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ നഴ്സിങ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി. നഴ്സിങ്, പോസ്റ്റ് ബേസിക് നഴ്സിങ് എന്നി കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 4വർഷത്തെ കോഴ്സിലേക്ക് പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. 2വർഷം ദൈർഘ്യമുള്ള ബി.എസ്.സി. പോസ്റ്റ് ബേസിക് നഴ്സിങ്ങിന് ആൺകുട്ടികൾക്കും അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്ലസ്ടു അല്ലെങ്കിൽ തതുല്യ പരീക്ഷ ജയിച്ചിരിക്കണം.

ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2വർഷത്തെ ബി.എസ്.സി. നഴ്സിങ് (പോസ്റ്റ് ബേസിക്) പ്രവേശനത്തിന് പ്ലസ്ടു അല്ലെങ്കിൽ തതുല്യ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് അധിക വ്യവസ്ഥയുണ്ട്. ഉയർന്ന പ്രായം 45 വയസ്സ്. 1.9.1976നോ ശേഷമോ ജനിച്ചവരാവണം. ജൂലായ് 31ന് നടത്തുന്ന ഓൺലൈൻ ടെസ്റ്റ്‌ വഴിയാണ് പ്രവേശനം. അപേക്ഷകൾ www.pgimer.edu.in വഴി ജൂൺ 24നകം സമർപ്പിക്കണം. പ്രതിവർഷം 250 രൂപയാണ് ട്യൂഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.pgimer.edu.in വെബ്സൈറ്റ് സന്ദർശിക്കുക.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!