കാലിക്കറ്റ്​ സർവകലാശാല ബിരുദ പ്രവേശനം: ഒക്​ടോബര്‍ ഒന്നുവരെ ഫീസടക്കാം

Published : Sep 29, 2020, 04:47 PM IST
കാലിക്കറ്റ്​ സർവകലാശാല ബിരുദ പ്രവേശനം: ഒക്​ടോബര്‍ ഒന്നുവരെ ഫീസടക്കാം

Synopsis

അപേക്ഷ പൂർത്തീകരിച്ചവർ നിർബന്ധമായും അപേക്ഷയുടെ പ്രിൻറൗട്ട്​ എടുത്തിരിക്കണം. 

തേഞ്ഞിപ്പലം: കാലിക്കറ്റ്​ സർവകലാശാല 2020-2021 അധ്യയന വർഷത്തിലെ ബിരുദ ഏകജാലക പ്രവേശനത്തിൽ ആപ്ലിക്കേഷൻ ഫൈനൽ സബ്​മിഷൻ നടത്തി ഫീസ്​ അടക്കാതെ പുറത്തായവർക്ക്​ ഫീസടക്കാൻ ഒരവസരം കൂടി നൽകാൻ സർവകലാശാല തീരുമാനിച്ചു. സെപ്​റ്റംബർ 30,ഒക്​ടോബർ ഒന്ന്​ തീയതികളിൽ അപേക്ഷകർക്ക്​ ഫീസ്​ അടച്ച്​ അപേക്ഷ പൂർത്തീകരിക്കാം. അപേക്ഷ പൂർത്തീകരിച്ചവർ നിർബന്ധമായും അപേക്ഷയുടെ പ്രിൻറൗട്ട്​ എടുത്തിരിക്കണം. അതേമസമയം, തിരുത്തലുകൾക്കോ ഓപ്​ഷൻ പുനഃക്രമീകരിക്കാനോ അവസരം ഉണ്ടായിരിക്കില്ല.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു