എം.എ. ഇംഗ്ലീഷ് പ്രവേശന പരീക്ഷ, പരീക്ഷാ ഫലം: കാലിക്കറ്റ് സർവ്വകലാശാല വാർത്തകളിവയാണ്...

By Web TeamFirst Published Sep 27, 2022, 1:03 PM IST
Highlights

 2022-23 അദ്ധ്യയന വര്‍ഷത്തെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന് ലേറ്റ് ഫീയോടു കൂടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

കോഴിക്കോട്:  2022-23 അദ്ധ്യയന വര്‍ഷത്തെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന് ലേറ്റ് ഫീയോടു കൂടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

എം.എ. ഇംഗ്ലീഷ് പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലാ 2022 വര്‍ഷത്തെ എം.എ. ഇംഗ്ലീഷിന് അപേക്ഷിച്ച ബിരുദ തലത്തില്‍ ഇംഗ്ലീഷ് മെയിന്‍/കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷ ഒക്‌ടോബര്‍ 1-ന് രാവിലെ 10.30 മുതല്‍ 1 മണി വരെ സര്‍വകലാശലാ കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ഹാള്‍ടിക്കറ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ നിന്നും 28 മുതല്‍ ലഭ്യമാകും.

എം.എഡ്. - വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അദ്ധ്യയന വര്‍ഷത്തെ ട്രെയ്‌നിംഗ് കോളേജുകളിലേക്കുള്ള എം.എഡ്. പ്രവശനത്തിന്റെ വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക്‌നില പരിശോധിക്കാം. ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 21-ന് മുമ്പായി കോളേജുകള്‍ നേരിട്ട് പ്രവേശനം നടത്തും. ഫോണ്‍ 0494 2407016.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഫിക്‌സ്ചര്‍ മീറ്റിംഗ്
2022-23 അദ്ധ്യയനവര്‍ഷത്തെ അന്തര്‍കലാലയ കായിക മത്സരങ്ങളുടെ വേദി, തീയതി മുതലായവ തീരുമാനിക്കുന്നതിനുള്ള ഫിക്‌സ്ചര്‍ മീറ്റിംഗ് 28-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടക്കും. അഫിലിയേറ്റഡ് കോളേജുകളിലെ മുഴുവന്‍ കായികാദ്ധ്യാപകരും പങ്കെടുക്കുന്ന മീറ്റിംഗ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗം അഡ്വ. ടോം. കെ. തോമസ് എന്നിവര്‍ പങ്കെടുക്കും.

click me!