പരീക്ഷാ ഫലം, പുനര്‍മൂല്യനിര്‍ണയ ഫലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

Published : Nov 04, 2023, 04:44 PM IST
പരീക്ഷാ ഫലം, പുനര്‍മൂല്യനിര്‍ണയ ഫലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

Synopsis

ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

കോഴിക്കോട്: രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഡിസംബര്‍ 4-ന് തുടങ്ങും.

പരീക്ഷാ ഫലം
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2022, എം.എ. ഇംഗ്ലീഷ് നവംബര്‍ 2021, 2022, നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ക്ലാസ്സുകള്‍ ഉണ്ടാകില്ല
ഏപ്രില്‍ 2023 നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 6 മുതല്‍ 10 വരെ നടക്കുന്നതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്യാമ്പിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.     

ഇത് കുട്ടികളോട് അരുത്! 'താൽക്കാലിക രക്ഷപ്പെടലുകൾ' അവർ തെരഞ്ഞെടുക്കുന്നതിന് കാരണം സമ്മർദ്ദമെന്ന് ഋഷിരാജ് സിങ്

 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു