ഇലക്ട്രിസിറ്റി വര്‍ക്കര്‍ അഭിമുഖം, പരീക്ഷ ഫലം; കാലിക്കട്ട് യൂണിവേഴ്സിറ്റി വാർത്തകൾ

Published : Aug 26, 2022, 09:01 AM IST
ഇലക്ട്രിസിറ്റി വര്‍ക്കര്‍ അഭിമുഖം, പരീക്ഷ ഫലം; കാലിക്കട്ട് യൂണിവേഴ്സിറ്റി വാർത്തകൾ

Synopsis

നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇല്ക്ട്രിസിറ്റി വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 30-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെയും ഡിസംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 15 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

 സർവ്വകലാശാല വാർത്തകൾ; ബിരുദ പ്രവേശനം,ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ്, ബി.എഡ്. പ്രവേശനം

എം.ബി.എ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022-24 എം.ബി.എ (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഭിമുഖം നടത്തുന്നു. ആഗസ്റ്റ് 30 ന് രാവിലെ 10 മുതല്‍ 12 വരെ തളിയിലുള്ള ഇ.എം.എസ് സഹകരണ പരിശീലന കോളേജിന്റെ ആഭിമുഖ്യത്തിലാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547618290, 9446335303. www.kicma.ac.in.

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്  എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ഓഗസ്റ്റ് 26ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട രേഖകളും, ഫീസുമായി കോളേജില്‍ വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഐ.ടി.ഐ, കെ.ജി.സി.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാവിലെ 9. നും 9.30  ഇടയിലും, പ്ലസ് ടു, വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് 11 മണിവരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 0496 2524920, 9497840006.

പരീക്ഷ ഭവനിലെത്തുന്ന വിദ്യാർത്ഥികൾക്കായി ഹെൽപ് ഡെസ്ക് സംവിധാനം ആരംഭിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി

 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു