അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ കോഴ്‌സുകൾക്ക് അപേക്ഷിക്കാം; പ്ലേസ്മെന്‍റ് നല്‍കും

Web Desk   | Asianet News
Published : Mar 18, 2021, 11:25 AM IST
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ കോഴ്‌സുകൾക്ക് അപേക്ഷിക്കാം; പ്ലേസ്മെന്‍റ് നല്‍കും

Synopsis

പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർടിസനാൽ ബേക്കറി, പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ബ്യൂട്ടി ആൻഡ് വെൽനെസ്സ് കോഴ്‌സുകളിലേക്ക് 20 വരെ അപേക്ഷിക്കാം. 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ അഡ്വാൻസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര ട്രെയിനിങ് ഏജൻസികളായ സിംഗപ്പൂർ  XpRienz, സിങ്കപ്പൂർ സ്പാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നൽകുന്ന പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ആർടിസനാൽ ബേക്കറി, പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ ബ്യൂട്ടി ആൻഡ് വെൽനെസ്സ് കോഴ്‌സുകളിലേക്ക് 20 വരെ അപേക്ഷിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായവും നൽകും. പ്രായപരിധി 16-60 വയസ്. തിരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർത്ഥികൾക്ക് 75 ശതമാനം ഫീസ് ഇളവ് ലഭിക്കും. ഫോൺ: 8547731192.

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും