​ഗവേഷക വിദ്യാർത്ഥികളിൽ നിന്ന് അഡോബ് റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഫെലോഷിപ്പ് തുക ഏഴരലക്ഷം

By Web TeamFirst Published Nov 24, 2020, 12:44 PM IST
Highlights

ഒരു സര്‍വകലാശാലയിലെ പിഎച്ച്.ഡി. പ്രോഗ്രാമില്‍ 2022 കാലയളവില്‍ ഉള്‍പ്പെടെ ഫുള്‍ടൈം വിദ്യാര്‍ഥിയായിരിക്കണം. അഡോബ് ജീവനക്കാരായി ബന്ധുക്കള്‍ ഉണ്ടായിരിക്കരുത്. 

ദില്ലി: അഡോബിനു പ്രസക്തിയുള്ള കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് അഡോബ് റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, ഓഡിയോകണ്ടന്റ് ഇന്റലിജന്‍സ്, ഡോക്യുമെന്റ് ഇന്റലിജന്‍സ്, ഹ്യൂമണ്‍ കംപ്യൂട്ടര്‍ ഇന്ററാക്ഷന്‍, നാച്വറല്‍ ലാംഗ്വേജ് പ്രൊസസിങ്, എ.ആര്‍.വി.ആര്‍. ആന്‍ഡ് 360 ഫോട്ടോഗ്രഫി, കംപ്യൂട്ടര്‍ വിഷന്‍ ഇമേജിങ് ആന്‍ഡ് വീഡിയോ, ഡേറ്റാ ഇന്റലിജന്‍സ്, ഗ്രാഫിക്‌സ് (2ഡി ആന്‍ഡ് 3ഡി), ഇന്റലിജന്റ് ഏജന്റ്സ് ആന്‍ഡ് അസിസ്റ്റന്റ്സ്, സിസ്റ്റംസ് ആന്‍ഡ് ലാംഗ്വേജസ് എന്നിവയിലൊന്നിലാവണം പ്രവര്‍ത്തനം.

ഫെലോഷിപ്പ് തുക 10,000 ഡോളര്‍ (ഏകദേശം ഏഴരലക്ഷം രൂപ). ഒരു വര്‍ഷത്തെ ക്രിയേറ്റീവ് ക്ലൗഡ് സബ്‌സ്‌ക്രിപ്ഷന്‍ അംഗത്വവും ലഭിക്കും. കൂടാതെ അഡോബില്‍ ഒരു ഇന്റേണ്‍ഷിപ്പ് ഇന്റര്‍വ്യൂവിനുള്ള അര്‍ഹതയും ലഭിക്കാം. 250 പേര്‍ക്ക് ഫെലോഷിപ്പ് അനുവദിക്കും. ഒരു സര്‍വകലാശാലയിലെ പിഎച്ച്.ഡി. പ്രോഗ്രാമില്‍ 2022 കാലയളവില്‍ ഉള്‍പ്പെടെ ഫുള്‍ടൈം വിദ്യാര്‍ഥിയായിരിക്കണം. അഡോബ് ജീവനക്കാരായി ബന്ധുക്കള്‍ ഉണ്ടായിരിക്കരുത്. 

അപേക്ഷ ഡിസംബര്‍ നാലുവരെ https://research.adobe.com/fellowship/ വഴി നല്‍കാം. കരിക്കുലം വിറ്റ, അക്കാദമിക് രേഖകളുടെ ട്രാന്‍സ്‌ക്രിപ്റ്റുകള്‍, റിസര്‍ച്ച് ഓവര്‍വ്യൂ, മൂന്ന് റെക്കമെന്‍ഡേഷന്‍ കത്തുകള്‍ എന്നിവയുള്‍പ്പെടുന്നതാകണം അപേക്ഷ. ഗവേഷണമികവ്, വ്യക്തിനൈപുണികള്‍, സാങ്കേതിക മികവ്, അപേക്ഷാര്‍ഥിയുടെ പ്രവര്‍ത്തനം അഡോബിന് എങ്ങനെ പ്രയോജനപ്പെടും തുടങ്ങിയവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അറിയാൻ സാധിക്കും.

click me!