ആയുര്‍വേദ ആശുപത്രിയിലേക്ക് ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Aug 07, 2021, 09:40 AM IST
ആയുര്‍വേദ ആശുപത്രിയിലേക്ക് ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

Synopsis

ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ ആഗസ്റ്റ് 12-ന് വൈകിട്ട് അഞ്ചിനു മുമ്പായി dmoismekm@yahoo.com  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. 

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള മൂവാറ്റുപുഴ ഗവ: ആയുര്‍വേദ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്റെ ആയുഷ്ഗ്രാം പദ്ധതിക്കായി അനുവദിച്ച ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അതിന് മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡാറ്റ ആഗസ്റ്റ് 12-ന് വൈകിട്ട് അഞ്ചിനു മുമ്പായി dmoismekm@yahoo.com  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പരിധിയില്‍ ഉളളവര്‍ മാത്രം അപേക്ഷിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് നേരിട്ട് അറിയിക്കും. യോഗ്യത ഏഴാം ക്ലാസ് (പ്രതിദിനം 400 രൂപ, പരമാവധി ഒരു മാസം 10,000 രൂപയില്‍ കവിയാതെ). പ്രായപരിധി 18-45 വയസ് വരെ.


മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ