സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ്, ഭാഷാ കോഴ്സുകൾ; പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Oct 07, 2021, 09:30 AM IST
സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സ്, ഭാഷാ കോഴ്സുകൾ; പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Synopsis

പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിൽ (Nursing Colleges) നടത്തുന്ന ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയൻസ് നഴ്‌സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് (Post Basic  Diploma Nursing Courses) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ൽ ലഭിക്കും. വെബ് സൈറ്റ് വഴി ഓൺലൈനായി  നവംബർ ആറ് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

2021-2023 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ കോഴ്‌സുകളിൽ പൊതു ക്വാട്ട, സ്വാശ്രയം, ഡിപ്പാർട്ട്‌മെന്റ് ക്വാട്ട മുഖേനയുള്ള പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.education.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ 20ന് വൈകുന്നേരം 5 മണിക്കകം ലഭിക്കണം.

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല