എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം: അധ്യാപകർക്ക് 24വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Apr 17, 2021, 08:41 AM IST
എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം: അധ്യാപകർക്ക് 24വരെ അപേക്ഷിക്കാം

Synopsis

 പ്രധാന അധ്യാപകർ iExaMS പോർട്ടലിൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങൾ പരിശോധിച്ച് 22ന് Confirm ചെയ്യണം.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി/റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് ഏപ്രിൽ 24വരെ അപേക്ഷിക്കാം. പ്രധാന അധ്യാപകർ iExaMS പോർട്ടലിൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങൾ പരിശോധിച്ച് 22ന് Confirm ചെയ്യണം.

സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ നൽകിയെന്ന് പ്രഥമാദ്ധ്യാപകൻ ഉറപ്പുവരുത്തണം. റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് ടെക്‌നിക്കൽ ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് 21 വരെ അപേക്ഷിക്കാം. പ്രധാന അധ്യാപകർ iExaMS പോർട്ടലിൽ SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച് 22ന് Confirm ചെയ്യണം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan. in സന്ദർശിക്കുക.
 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ