പ്ലസ്‌വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റിന് 17 മുതൽ അപേക്ഷിക്കാം

Web Desk   | Asianet News
Published : Nov 17, 2020, 09:39 AM IST
പ്ലസ്‌വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റിന് 17 മുതൽ അപേക്ഷിക്കാം

Synopsis

ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേയ്‌ക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെ സ്‌കൂൾ മാറ്റത്തിനോ അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്‌ക്കോ മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/ Combination Transfer” എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.   

തിരുവനന്തപുരം:  ഒഴിവുള്ള പ്ലസ്‌വൺ സീറ്റുകളിലെ പ്രവേശനത്തിന് ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിന് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേയ്‌ക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെ സ്‌കൂൾ മാറ്റത്തിനോ അതേ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേയ്‌ക്കോ മാറുന്നതിനോ കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/ Combination Transfer” എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. 

ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള ഓപ്പൺ വേക്കൻസി വിവരങ്ങൾ 17ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ കാൻഡിഡേറ്റ് ലോഗിനിലൂടെ 17ന് രാവിലെ 10 മുതൽ 18 വൈകിട്ട് നാലു വരെ ഓൺലൈനായി നൽകാം. വിശദാംശങ്ങൾ www.hscap.kerala.gov.in ൽ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല