യു.ജി.സി, എ.ഐ.സി.ടി.ഇ സ്‌കോളര്‍ഷിപ്പ്: അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31

By Web TeamFirst Published Dec 3, 2020, 2:06 PM IST
Highlights

ഒറ്റപ്പെണ്‍കുട്ടിക്ക് പി.ജി. പഠനത്തിനുനല്‍കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്, ബിരുദതല സര്‍വകലാശാലാ റാങ്ക് ജേതാക്കള്‍ക്ക് പി.ജി. പഠനത്തിനായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, 

ദില്ലി: യു.ജി.സി. (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍) നല്‍കുന്ന മൂന്നും എ.ഐ.സി.ടി.ഇ. (അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സില്‍) നല്‍കുന്ന നാലും സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. ഒറ്റപ്പെണ്‍കുട്ടിക്ക് പി.ജി. പഠനത്തിനുനല്‍കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ്, ബിരുദതല സര്‍വകലാശാലാ റാങ്ക് ജേതാക്കള്‍ക്ക് പി.ജി. പഠനത്തിനായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, പട്ടിക വിഭാഗക്കാര്‍ക്ക് പ്രൊഫഷണല്‍ പി.ജി. കോഴ്‌സ് പഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് എന്നിവയാണ് യു.ജി.സി. സ്‌കോളര്‍ഷിപ്പുകള്‍.

എ.ഐ.സി.ടി.ഇ. സ്‌കോളര്‍ഷിപ്പുകള്‍: പെണ്‍കുട്ടികള്‍ക്ക് ടെക്‌നിക്കല്‍ ഡിഗ്രി പഠനത്തിനും ടെക്‌നിക്കല്‍ ഡിപ്ലോമ പഠനത്തിനും നല്‍കുന്ന പ്രഗതി സ്‌കോളര്‍ഷിപ്പുകള്‍, പ്രത്യേകശേഷിയുള്ളവര്‍ക്ക് ടെക്‌നിക്കല്‍ ഡിഗ്രി പഠനത്തിനും ടെക്‌നിക്കല്‍ ഡിപ്ലോമ പഠനത്തിനും നല്‍കുന്ന സാക്ഷം സ്‌കോളര്‍ഷിപ്പുകള്‍. https://scholarships.gov.in വഴി ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. സ്ഥാപനതല പരിശോധന 2021 ജനവരി 15നകം പൂര്‍ത്തിയാക്കണം. 
 

click me!