സിബിഎസ്ഇ പരീക്ഷ: അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

Published : Jun 01, 2021, 06:43 AM ISTUpdated : Jun 01, 2021, 06:46 AM IST
സിബിഎസ്ഇ പരീക്ഷ: അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

Synopsis

പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്നലെ പരിഗണിച്ച സുപ്രീം കോടതി തീരുമാനം വ്യാഴ്ച്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു. മ

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ നേരിട്ട് പരീക്ഷ  സംബന്ധിച്ച തീരുമാനംഅറിയിക്കുമെന്നാണ് സൂചന. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്നലെ പരിഗണിച്ച സുപ്രീം കോടതി തീരുമാനം വ്യാഴ്ച്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഹർജി വീണ്ടും  വ്യാഴ്ച്ച പരിഗണിക്കും.

പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചർച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശത്തിൽ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.  പരീക്ഷ റദ്ദാക്കുകയാണെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച ശേഷം ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്. . 

PREV
click me!

Recommended Stories

ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ്; സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കെ ടെറ്റ്; ഹൈസ്കൂൾതലംവരെ അധ്യാപകരാകാം, യോഗ്യതാ പരീക്ഷിക്ക് 30 വരെ അപേക്ഷിക്കാം