സിബിഎസ്ഇ മാർക്ക് പുനഃപരിശോധനയ്ക്ക് എങ്ങനെ അപേക്ഷിക്കാം? വിശദ വിവരങ്ങൾ

By Web TeamFirst Published Jul 19, 2020, 5:16 PM IST
Highlights

മാർക്ക് ഒത്തുനോക്കൽ, ഉത്തരക്കടലാസ് പകർപ്പ്, പുനർമൂല്യനിർണയം എന്നിവയ്ക്ക് ഓൺലൈനിൽ പണമടച്ച് അപേക്ഷിക്കാം.

ദില്ലി: സിബിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിലെ മാർക്ക് ഒത്തുനോക്കൽ, ഉത്തരക്കടലാസ് പകർപ്പ്, പുനർമൂല്യനിർണയം എന്നിവയ്ക്ക് ഓൺലൈനിൽ പണമടച്ച് അപേക്ഷിക്കാം. http://cbse.nic.in എന്ന വെബ്സൈറ്റിലാണ് അവസരം. ഒത്തുനോക്കാനുള്ള അപേക്ഷ ഒരു വിഷയത്തിന് 500 രൂപ നിരക്കിൽ ജൂലൈ 24 വരെ അപേക്ഷിക്കാം. പകർപ്പിനായി  ഒരു പേപ്പറിന് 700 രൂപ നിരക്കിൽ ഓഗസ്റ്റ് 1, 2. പുനർമൂല്യനിർണയത്തിനായി ഓഗസ്റ്റ് 6, 7. ഒരു ചോദ്യത്തിന് 100 രൂപയാണ് ഫീസ്. 

മാർക്ക് ഒത്തുനോക്കിക്കുന്നവർക്കേ പകർപ്പു ലഭിക്കൂ. പകർപ്പെടുക്കുന്നവർക്കേ പുനർമൂല്യനിർണയം നടത്തിക്കാനാകൂ. 10–ാം ക്ലാസിനും അവസര‌മുണ്ട്. ഒത്തുനോക്കൽ: ജൂലൈ 20 – 24. 500 രൂപ, പകർപ്പ്: ഓഗസ്റ്റ് 4, 5. 500 രൂപ, പുനർമൂല്യനിർണയം: ഓഗസ്റ്റ് 10, 11. 100 രൂപ.
 

click me!