സി.ജി.എല്‍ പരീക്ഷ മാറ്റിവെച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍; പുതുക്കിയ പരീക്ഷാതീയതി പിന്നീട്

By Web TeamFirst Published May 10, 2021, 11:41 AM IST
Highlights

സാഹചര്യം വിലയിരുത്തിയ ശേഷം പുതുക്കിയ പരീക്ഷാതീയതികള്‍ എസ്.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in വഴി പ്രഖ്യാപിക്കുമെന്ന് എസ്.എസ്.സി അറിയിച്ചു. 
 

ദില്ലി: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷ മാറ്റിവെച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). മേയ് 29 മുതല്‍ ജൂണ്‍ ഏഴുവരെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. നേരത്തെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (സി.എച്ച്.എസ്.എല്‍) പരീക്ഷയും എസ്.എസ്.സി മാറ്റിവെച്ചിരുന്നു. 

ഇതിന് പുറമേ മേയ് ആദ്യവാരം നടത്താന്‍ നിശ്ചയിച്ചിരുന്ന സി.എ.പി.എഫ്, എന്‍.ഐ.എ, എസ്.എസ്.എഫ്, റൈഫിള്‍മാന്‍ കോണ്‍സ്റ്റബിള്‍ (ജി.ഡി) പരീക്ഷയും എസ്.എസ്.സി മാറ്റിവെച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തിയ ശേഷം പുതുക്കിയ പരീക്ഷാതീയതികള്‍ എസ്.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in വഴി പ്രഖ്യാപിക്കുമെന്ന് എസ്.എസ്.സി അറിയിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!