പി.എസ്.സി. വകുപ്പുതല പരീക്ഷകളിൽ മാറ്റം: പുതിയ തീയതിയും സമയവും

Web Desk   | Asianet News
Published : Oct 02, 2021, 01:17 PM ISTUpdated : Oct 02, 2021, 01:24 PM IST
പി.എസ്.സി. വകുപ്പുതല പരീക്ഷകളിൽ മാറ്റം: പുതിയ തീയതിയും സമയവും

Synopsis

 കേരള പബ്ലിക് സർവീസ് കമ്മീഷന്റെ 3വകുപ്പുതല പരീക്ഷകൾ ഈ മാസം 9,13 തീയതികളിൽ നടക്കും. സെപ്റ്റംബർ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം.


തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (kerala public service commission)  3വകുപ്പുതല പരീക്ഷകൾ ഈ മാസം 9,13 തീയതികളിൽ നടക്കും. സെപ്റ്റംബർ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ്‌ (ഹയർ) പാർട്ട് 2 പേപ്പർ 1 പരീക്ഷയും കെഎസ്ഇബി ജീവനക്കാർക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ് (ഹയർ) പാർട്ട് 2 – പേപ്പർ 1പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെ നടക്കും. അക്കൗണ്ട്ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫിസേഴ്സ് – പേപ്പർ 1, 2 പരീക്ഷകൾ ഈമാസം 9ന് നടക്കും. 

പേപ്പർ ഒന്നും രണ്ടും പരീക്ഷകൾ 2സെഷനുകളിലായി രാവിലെ 10മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2മുതൽ വൈകുന്നേരം 4 വരെയുമാണ് നടക്കുക. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾ പരീക്ഷാ സമയത്തിന് അരമണിക്കൂർ മുൻപ് സെന്ററുകളിൽ ഹാജരാകണം. ഈ മാസം 8, 11 തീയതികളിൽ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകൾക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.


 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല