CISF Recruitment : സിഐഎസ്എഫ് കോൺസ്റ്റബിൾ ഒഴിവുകൾ; 12ാം ക്ലാസ് യോ​ഗ്യത; അവസാന തീയതി മാർച്ച് 4

Published : Jan 28, 2022, 09:55 PM IST
CISF Recruitment : സിഐഎസ്എഫ് കോൺസ്റ്റബിൾ ഒഴിവുകൾ; 12ാം ക്ലാസ് യോ​ഗ്യത; അവസാന തീയതി മാർച്ച് 4

Synopsis

ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി ജനുവരി 29 ആണ്. മാർച്ച് 4 വരെ അപേക്ഷിക്കാം. 

ദില്ലി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (Central Industrial Security Force) 1149 കോൺസ്റ്റബിൾ - ഫയർ‌ തസ്തികകളിലേക്ക് (Constable) അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 4 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുളള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ cisf.gov.in ലൂടെ അപേക്ഷിക്കാം. 

തസ്തിക - കോൺസ്റ്റബിൾ -ഫയർ (പുരുഷൻമാർ), ഒഴിവുകളുടെ എണ്ണം -1149, പേ സ്കെയിൽ -21900 - 69100 ലെവൽ 3. കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾ 12 ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ സയൻസ് ഒരു വിഷയമായി തെരഞ്ഞെടുത്ത് അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് തത്തുല്യ യോ​ഗ്യത നേടിയിരിക്കണം. 18-23 വയസ്സാണ് പ്രായപരിധി. ഡെബിറ്റ്, ക്രെ‍ഡിറ്റ് കാർഡുപയോ​ഗിച്ചോ എസ്ബിഐ മുഖേനയോ ഫീസടക്കാവുന്നതാണ്. 

യുആർ, ഇഡ്ബ്ലിയുഎസ്, ഒബിസി എന്നിവർക്ക് 100 രൂപയാണ് ഫീസ്. എസ് സി, എസ് റ്റി, ഇഎസ്എം ഉദ്യാ​ഗാർത്ഥികൾക്ക് ഫീസില്ല. ഓൺലൈനായി വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി ജനുവരി 29 ആണ്. മാർച്ച് 4 വരെ അപേക്ഷിക്കാം. ശാരീരിക ക്ഷമത പരീ​ക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തു പരീക്ഷ, പ്രമാണ പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ വഴിയാണ് തെര‍ഞ്ഞടുപ്പ്. 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ