കിലയിൽ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനം; ബിരുദമാണ് അടിസ്ഥാന യോഗ്യത; ക്ലാസുകൾ ഒക്‌ടോബർ ഒന്നിന്

Published : Sep 15, 2021, 09:25 AM IST
കിലയിൽ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനം; ബിരുദമാണ് അടിസ്ഥാന യോഗ്യത; ക്ലാസുകൾ ഒക്‌ടോബർ ഒന്നിന്

Synopsis

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  എട്ട് മാസമാണ് കോഴ്‌സ് ദൈർഘ്യം.  ക്ലാസുകൾ ഒക്‌ടോബർ ഒന്നിന് ആരംഭിക്കും.

തിരുവനന്തപുരം: തൊഴിൽ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ-സിവിൽ സർവീസ് അക്കാഡമി കേരളത്തിലെ സംഘടിത/ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരിൽ നിന്ന് (മക്കൾ/ഭാര്യ/ഭർത്താവ്/സഹോദരൻ/സഹോദരി) സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  എട്ട് മാസമാണ് കോഴ്‌സ് ദൈർഘ്യം.  ക്ലാസുകൾ ഒക്‌ടോബർ ഒന്നിന് ആരംഭിക്കും.  ഈ കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 20നകം അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങളും അപേക്ഷ സമർപ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in ൽ ലഭ്യമാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ