സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു

By Web TeamFirst Published Jul 1, 2020, 4:27 PM IST
Highlights

ഉദ്യോഗാര്‍ത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറ്റാൻ അവസരം ഉണ്ടാകും. ഏഴ് മുതൽ പതിമൂന്നാം തീയതി വരെയും, ഇരുപത് മുതൽ ഇരുപത്തി നാലാം തീയതി വരെയുമാണ് പരീക്ഷ കേന്ദ്രം മാറ്റാൻ കഴിയുക.

ദില്ലി: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച യുപിഎസ്‌സി സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു. പരീക്ഷ ഒക്ടോബർ നാലിന് നടത്തും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയും ഇതേ തീയതിയിൽ തന്നെ ആയിരിക്കും നടക്കുക. ഉദ്യോഗാര്‍ത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറ്റാൻ അവസരം ഉണ്ടാകും. ഏഴ് മുതൽ പതിമൂന്നാം തീയതി വരെയും, ഇരുപത് മുതൽ ഇരുപത്തി നാലാം തീയതി വരെയുമാണ് പരീക്ഷ കേന്ദ്രം മാറ്റാൻ കഴിയുക.

മേയ് 31 ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏര്‍പ്പെടുത്തിയതിന്‍റെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റി വെക്കാന്‍ തീരുമാനിച്ചത്. 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയവര്‍ക്കായി നടത്തുന്ന അവസാനവട്ട അഭിമുഖ പരീക്ഷയും മാറ്റിവച്ചിരുന്നു. upsc.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

click me!