ഓപ്പണ്‍ ബുക്ക് രീതിയില്‍ പ്ലസ്ടു പരീക്ഷയുമായി ഛത്തീസ്ഗഡ്; ജൂണ്‍ 1ന് തുടക്കം

By Web TeamFirst Published May 23, 2021, 7:14 PM IST
Highlights

ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്. ഓപ്പണ്‍ ബുക്ക് പരീക്ഷാ ഫോര്‍മാറ്റ് എങ്ങനെയാണെന്ന് വിശദമാക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറക്കി

12ാം ക്ലാസ് പരീക്ഷ ജൂണ്‍ 1ന് ആരംഭിക്കുമെന്ന് ഛത്തീസ്ഗഡ്. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. ഓപ്പണ്‍ ബുക്ക് ഫോര്‍മാറ്റിലാവും പരീക്ഷയെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ജൂണ്‍ 1മുതല്‍ 5 വരെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യും. ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്. ഓപ്പണ്‍ ബുക്ക് പരീക്ഷാ ഫോര്‍മാറ്റ് എങ്ങനെയാണെന്ന് വിശദമാക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറക്കി.

എക്സാമിനേഷന്‍ സെന്‍ററിലെത്തി ചോദ്യപേപ്പര്‍ വാങ്ങണം. ഉത്തരക്കടലാസും ജൂണ്‍ 10 ന് തിരികെ നല്‍കണം. പോസ്റ്റല്‍ ആയി അയക്കുന്ന ഉത്തരക്കടലാസ് സ്വീകരിക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടുലക്ഷത്തി തൊണ്ണൂറായിരം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടിരുന്നു. സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് മിക്ക സംസ്ഥാനങ്ങളും സിബിഎസ്ഇ പരീക്ഷ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടയിലാണ് ഓപ്പണ്‍ബുക്ക് പരീക്ഷയുമായി ഛത്തീസ്ഡഡ് എത്തുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!