
ദില്ലി: ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി. പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in വഴി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
2026 ഡിസംബർ 6-ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് പരീക്ഷ നടക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഓഫ്‌ലൈനായാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് നിർബന്ധമാണ്. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.