ക്ലാറ്റ് 2021; അപേക്ഷിക്കാനുള്ള തീയതി മെയ് 15 വരെ നീട്ടി; പരീക്ഷ ജൂൺ 13 ന്

By Web TeamFirst Published May 1, 2021, 2:34 PM IST
Highlights

ഏപ്രില്‍ 28-ന് ചേര്‍ന്ന കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടാന്‍ തീരുമാനിച്ചത്. 

ന്യൂഡല്‍ഹി: കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മേയ് 15 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് consortiumofnlus.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ജൂണ്‍ 13-നാണ് ക്ലാറ്റ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 28-ന് ചേര്‍ന്ന കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടാന്‍ തീരുമാനിച്ചത്. 

ഇത് മൂന്നാം തവണയാണ് ക്ലാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടുന്നത്. ആദ്യം മാര്‍ച്ച് 31 ആയിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. പിന്നീടത് ഏപ്രില്‍ 30 വരെ നീട്ടി. ഈ തീയതിയാണിപ്പോള്‍ കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വീണ്ടും നീട്ടിയിരിക്കുന്നത്. 

click me!