തിരഞ്ഞെടുപ്പ് കമ്മീഷനിൽ ക്ലറിക്കൽ അസിസ്റ്റന്റ്; ജനുവരി 20നകം അപേക്ഷ നൽകണം

Web Desk   | Asianet News
Published : Dec 17, 2020, 07:01 PM IST
തിരഞ്ഞെടുപ്പ് കമ്മീഷനിൽ ക്ലറിക്കൽ അസിസ്റ്റന്റ്; ജനുവരി 20നകം അപേക്ഷ നൽകണം

Synopsis

വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലോ സമാന തസ്തികയിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് തലവൻ മുഖേന കേരള സർവീസ് ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. 


തിരുവനന്തപുരം: കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ നിലവിലുള്ള ക്ലറിക്കൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലോ സമാന തസ്തികയിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് തലവൻ മുഖേന കേരള സർവീസ് ചട്ടങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ ഓഫീസ് മേലധികാരി മുഖേന സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, 'ജനഹിതം', ടി.സി. 27/6(2), വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ജനുവരി 20നകം അപേക്ഷ നൽകണം.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു