കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷാ വിജ്ഞാപനം; അപേക്ഷ ഡിസംബർ 15 വരെ

Web Desk   | Asianet News
Published : Nov 09, 2020, 10:25 AM IST
കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷാ വിജ്ഞാപനം; അപേക്ഷ ഡിസംബർ 15 വരെ

Synopsis

18-27 വയസ്സിനിടയില്‍ പ്രായമുള്ള പ്ലസ്ടു പാസ്സായവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും.   

ദില്ലി: 2020-ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 18-27 വയസ്സിനിടയില്‍ പ്രായമുള്ള പ്ലസ്ടു പാസ്സായവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും. 

പരീക്ഷ പാസാകുന്നവര്‍ക്ക് എല്‍.ഡി ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികളിലാകും നിയമനം. ഡിസംബര്‍ 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. ഡിസംബര്‍ 17 വരെ ഓണ്‍ലൈനായി ഫീസടയ്ക്കാന്‍ സൗകര്യമുണ്ട്. ചെല്ലാന്‍ വഴി ഡിസംബര്‍ 19 വരെ ഫീസടയ്ക്കാം. ഏപ്രില്‍ 12 മുതല്‍ 27 വരെയാകും കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു