കരിക്കുലം അടിസ്ഥാനമാക്കിയുള്ള കോമിക് പുസ്തകങ്ങൾ: ഇനി പഠനം രസകരം

Web Desk   | Asianet News
Published : Mar 27, 2021, 10:17 AM IST
കരിക്കുലം അടിസ്ഥാനമാക്കിയുള്ള കോമിക് പുസ്തകങ്ങൾ: ഇനി പഠനം രസകരം

Synopsis

 3 മുതൽ 12 വരെ ക്ലാസുകൾക്കുള്ള കരിക്കുലത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്.

ന്യൂഡൽഹി: പഠനം രസകരമാക്കാൻ കോമിക് പുസ്തകങ്ങൾ പുറത്തിറക്കി എൻ.സി.ഇ.ആർ.ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലാണ് എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറക്കിയത്. 3 മുതൽ 12 വരെ ക്ലാസുകൾക്കുള്ള കരിക്കുലത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. 16 വിഷയങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ സിബി.എസ്.ഇ സ്കൂളുകളിലെ നൂറുകണക്കിന് അധ്യാപകർ ചേർന്നാണ് 100 ലധികം പുസ്തകങ്ങൾ തയ്യാറാക്കിയത്. പാഠഭാഗങ്ങൾക്കൊപ്പം വർക്ക്ഷീറ്റുകളും ഉണ്ട്. പുസ്തങ്ങൾ diksha.gov.in വെബ്സൈറ്റ്വ വഴി ലഭ്യമാകും.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു