CUET 2022 : സിയുഇറ്റി 2022: മെയ് 22 വരെ അപേക്ഷ സമര്‍പ്പിക്കാം; വിശദാംശങ്ങള്‍ വെബ്സൈറ്റില്‍

Published : May 06, 2022, 01:54 PM ISTUpdated : May 06, 2022, 02:46 PM IST
CUET 2022 :  സിയുഇറ്റി 2022: മെയ് 22 വരെ അപേക്ഷ സമര്‍പ്പിക്കാം; വിശദാംശങ്ങള്‍ വെബ്സൈറ്റില്‍

Synopsis

കോമൺ എൻട്രൻസ് യൂണിവേഴ്സിറ്റി ടെസ്റ്റിന് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു

ദില്ലി: കോമൺ എൻട്രൻസ് യൂണിവേഴ്സിറ്റി ടെസ്റ്റിന് (Common Entrance University Test) അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. മെയ് 6 ആയിരുന്നു അവസാനതീയതി. എന്നാൽ മെയ് 22 വരെ അപേക്ഷ സമർപ്പിക്കാമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിച്ചു. ഔദ്യോ​ഗിക വെബ്സൈറ്റായ cuet.samarth.ac.in. വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 

CUET 2022 അപേക്ഷാ സമയപരിധി മാറ്റിവച്ച വിവരം യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ ചെയർമാൻ എം ജഗദേഷ് കുമാർ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. “കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഞങ്ങൾ 22-05-2022 വരെ നീട്ടുകയാണ്.  ഇത് വിദ്യാർത്ഥികൾക്ക് CUET ന് അപേക്ഷിക്കാൻ അധിക അവസരം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ആശംസകൾ നേരുന്നു. കൂടുതൽ വിവരങ്ങൾ https://cuet.samarth.ac.in എന്നതിൽ ലഭ്യമാണ്. ജ​ഗദേഷ് കുമാർ ട്വിറ്റർ കുറിപ്പിൽ പറഞ്ഞു. 

CUET അപേക്ഷാ ഫോം ഘട്ടങ്ങൾ 
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക -- cuet.samarth.ac.in
വ്യക്തിഗത വിവരങ്ങളും ബന്ധപ്പെടാനുള്ള വിലാസങ്ങളും പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക
സിസ്റ്റം ജനറേറ്റഡ് രജിസ്ട്രേഷൻ അല്ലെങ്കിൽ ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച്, CUET 2022 അപേക്ഷാ ഫോം പൂരിപ്പിക്കുക
ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് രേഖകൾ, ജാതി സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക
അപേക്ഷാ ഫീസ് ഓൺലൈനായി അടക്കുക
CUET 2022 UG അപേക്ഷ സമർപ്പിക്കുക
കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക, 
പ്രിന്റ് ചെയ്യുക

ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയുൾപ്പെടെ 13 ഭാഷകളിൽ CUET 2022 നടത്തും. “അപേക്ഷിക്കുമ്പോൾ, ആഗ്രഹിക്കുന്ന സർവകലാശാലയുടെ യോഗ്യതാ മാനദണ്ഡമനുസരിച്ച്, ഒരു കാൻഡിഡേറ്റ് നിർദ്ദിഷ്ട ഭാഷകളിലൊന്ന് ചോദ്യപേപ്പറിന്റെ മാധ്യമമായി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഡൊമെയ്‌ൻ വിഷയങ്ങളെയും പൊതുപരീക്ഷയെയും സംബന്ധിച്ച ചോദ്യപേപ്പർ ദ്വിഭാഷാ ആയിരിക്കും, അതായത്, അത് സ്ഥാനാർത്ഥി തിരഞ്ഞെടുക്കുന്ന മീഡിയത്തിലും (13 ഭാഷകളിൽ ഒന്ന്) ഇംഗ്ലീഷിലും ആയിരിക്കും,” എൻ‌ടി‌എ വ്യക്തമാക്കുന്നു.

PREV
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ