Contract Appointment : എക്‌സ്-റേ ടെക്‌നീഷ്യന്റെ തസ്തികയിലേക്ക് കരാര്‍ നിയമനം

Web Desk   | Asianet News
Published : Feb 23, 2022, 11:50 AM IST
Contract Appointment : എക്‌സ്-റേ ടെക്‌നീഷ്യന്റെ തസ്തികയിലേക്ക് കരാര്‍ നിയമനം

Synopsis

എക്‌സ്-റേ ടെക്‌നീഷ്യന്റെ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു

എറണാകുളം: ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ (National Ayush Mission) നിലവിലുളള എക്‌സ്-റേ ടെക്‌നീഷ്യന്റെ (X ray Technician) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം (Temporary Appointment) നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം  എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള  ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. യോഗ്യത എസ്.എസ്.എല്‍.സി, ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ, പ്രായം 40 വയസിന് താഴെ, വേതനം പ്രതിമാസം  14700.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 26-ന്
 എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ അര്‍ബന്‍ കരിയര്‍ ഏജന്റ് (എല്‍ഐസി), ടാലി ഡവലപ്പര്‍, ടാലി ടെലി അഡ്മിന്‍, ടാലി സെയില്‍സ് ആന്റ് സര്‍വ്വീസ്, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, ടീച്ചര്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്ത്‌സ്, മാര്‍ക്കറ്റിംഗ് കൗണ്‍സിലര്‍, റസ്റ്റോറന്റ് മാനേജര്‍, അസിറ്റന്റ് റസ്റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍ ട്രെയിനി, ടീം മെമ്പര്‍, എച്ച് ആര്‍ റിക്രൂട്ടര്‍  തുടങ്ങിയ  ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ്ടു കൊമേഴ്‌സ്,  ബിരുദം, ബി.സി.എ, ബി.ടെക്ക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), ബി.സി.എ (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), ബിരുദാനന്തര ബിരുദം, എം.ബി.എ (എച്ച്.ആര്‍), എം.എസ്.സി (ഫിസിക്‌സ്, മാത്സ്, കെമിസ്ട്രി, ബയോളജി), എം.സി.എ, എം.എസ്.സി (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദം (ഹോട്ടല്‍ മാനേജ്‌മെന്റ്). പ്രായം: 18-35. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2427494/ 2422452.


 

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും