അസാപ് കേരളയുടെ പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍; ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

By Web TeamFirst Published Nov 22, 2021, 4:43 PM IST
Highlights

ബിരുദ, എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി അസാപ് കേരള നടത്തുന്ന പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 

തിരുവനന്തപുരം: ബിരുദ, എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി അസാപ് കേരള നടത്തുന്ന പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ് കോഴ്സുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് തുടങ്ങിവയിലേക്കാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് -സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് : 9495999727/ 9495999651/ 9495999750, 9745091702,  ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : 9495999617, ബിസിനസ് അനലിറ്റിക്സ് :6282501520, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് : 9495999720. വെബ്സൈറ്റ് : https://asapkerala.gov.in.

ഗവ.ഐ.ടി ഐ റാന്നിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

റാന്നി ഗവ.ഐ.ടി.ഐ യില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് നവംബര്‍ 23 ന് രാവിലെ 11  ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യത:-. 1,ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ / എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും പ്രവൃത്തിപരിചയവും. 1, എ.സി.ഡി ഇന്‍സ്ട്രക്ടര്‍ ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി /ഡിപ്ലോമ. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും  അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം റാന്നി ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം.

വാക്ക് ഇൻ ഇന്റർവ്യു

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ ക്രേന്ദത്തിൽ ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ എന്നീ തസ്തികകളിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക്ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യാഗ്യത, പ്രായം, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ  സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27 ന് രാവിലെ 10.30 ന് അടിമാലി പഞ്ചായത്ത് ഹാളിൽ നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണം.

ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർക്ക് ബിരുദം, ബി. എഡ് ആണ് യോഗ്യത. ഹോണറേറിയം മാസം 11,000 രൂപ.  അഡീഷണൽ ടീച്ചർക്ക് വിദ്യാഭ്യാസ യോഗ്യത  ബിരുദമാണ്. ഹോണറേറിയം മാസം 9,000 രൂപ. ഇരു തസ്തികകളിലും ഉദ്യോഗാർത്ഥിക്ക് 23 വയസ് പൂർത്തിയായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്  www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com, ഫോൺ: 0471-2348666.


 
 

click me!