CUET PG 2022 Result : സിയുഇടി പിജി അന്തിമ ഉത്തരസൂചിക പുറത്തിറക്കി എൻടിഎ; പരീക്ഷ ഫലം ഉടൻ?

By Web TeamFirst Published Sep 24, 2022, 4:17 PM IST
Highlights

സെപ്റ്റംബർ 23 നാണ് എൻ ടി എ അന്തിമ ഉത്തര സൂചിക പുറത്തിറക്കിയത്. ഇതോടെ സർവകലാശാലാ പൊതു പ്രവേശന പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ദില്ലി: കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് (സിയുഇടി പിജി) അന്തിമ ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി. സെപ്റ്റംബർ 23 നാണ് എൻ ടി എ അന്തിമ ഉത്തര സൂചിക പുറത്തിറക്കിയത്. ഇതോടെ സർവകലാശാലാ പൊതു പ്രവേശന പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിയുഇടി പിജി 2022 ഫലം cuet.nta.nic.in, nta.ac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാക്കും. 

അന്തിമ ഉത്തര സൂചികയുടെ അടിസ്ഥാനത്തിലാണ് സിയുഇടി പിജി 2022 ഫലം  പ്രഖ്യാപിക്കുക. സിയുഇടി പിജി 2022 ഫലം ചോദ്യപേപ്പറിൽ നിന്ന് നിരവധി ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്, അതിന്റെ മാർക്ക് എല്ലാ ഉദ്യോഗാർത്ഥികൾക്കും നൽകുമെന്ന് ഉത്തര സൂചിക പുറത്തിറക്കികൊണ്ട് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി വ്യക്തമാക്കി. 2022-23 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനാണ് ഈ സ്കോർ ഉപയോ​ഗിക്കേണ്ടത്. സെപ്റ്റംബർ 12 നാണ് താത്ക്കാലിക ഉത്തര സൂചിക പുറത്തിറക്കിയത്. സെപ്റ്റംബര്ർ 1 മുതല്ർ 11 വരെ യാണ് സി യു ഇ ടി പി ജി പരീക്ഷ നടത്തിയത്. 

അന്തിമ ഉത്തര സൂചിക പരിശോധിക്കാം
CUET PG യുടെ ഔദ്യോഗിക സൈറ്റ് cuet.nta.nic.in സന്ദർശിക്കുക.
ഹോം പേജിൽ ലഭ്യമായ CUET PG ഫൈനൽ ആൻസർ കീ 2022 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഉദ്യോഗാർത്ഥികൾക്ക് ഉത്തരങ്ങൾ പരിശോധിക്കാൻ കഴിയുന്ന ഒരു പുതിയ PDF ഫയൽ തുറക്കും.
ഡൗൺലോഡ് ചെയ്ത് അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.

അഭിമുഖം ഒക്ടോബര്‍ ആറിന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക്  ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഒക്ടോബര്‍ ആറിന്  രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. യോഗ്യത - ബിഎസ്സി എംഎല്‍ടി/ഡിഎംഎല്‍ടി (ബ്ലഡ് ബാങ്ക് പരിചയം ഉളളവര്‍ക്ക് മുന്‍ഗണന). ഫോണ്‍ : 0468 2222364.

click me!