CUET PG 2022 result : സിയുഇടി പിജി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; വെബ്സൈറ്റുകൾ ഏതൊക്കെ?

By Web TeamFirst Published Sep 26, 2022, 12:28 PM IST
Highlights

സെപ്റ്റംബർ 24 ന് സിയുഇടി പിജി യുടെ അന്തിമ ഉത്തരസൂചിക നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പ്രസിദ്ധീകരിച്ചു. 

ദില്ലി: ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ സിയുഇടി പിജിയുടെ ഫലം ഇന്ന്, സെപ്റ്റംബർ 26 ന് പ്രഖ്യാപിച്ചേക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) വൈകുന്നേരം 4 മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ അറിയിച്ചു. പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് സിയുഇടി ഫലം cuet.nta.nic.in, ntaresults.nic.in എന്നിവയിൽ പരിശോധിക്കാം.

'സർവ്വകലാശാലകളിലെ ബിരുദാനന്തര പ്രവേശനത്തിന് വേണ്ടിയുള്ള സിയുഇടി- പിജി പരീക്ഷ ഫലം സെപ്റ്റംബർ 26 ന് വൈകുന്നേരം 4 മണിക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പ്രഖ്യാപിക്കും," ജ​ഗദേഷ് കുമാർ അറിയിച്ചു. സെപ്റ്റംബർ 24 ന് സിയുഇടി പിജി യുടെ അന്തിമ ഉത്തരസൂചിക നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയിൽ നിരവധി ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.  ഒഴിവാക്കിയ ചോദ്യങ്ങൾക്കുളള മാർക്ക് ഉദ്യോ​ഗാർത്ഥികൾക്ക് നൽകും. 

2022 ലാണ് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള കേന്ദ്ര സർവ്വകലാശാലകളിലും മറ്റ് സർവ്വകലാശാലകളിലും പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്ക് ഏകജാലക സംവിധാനത്തിലുള്ള ഈ പരീക്ഷയിൽ പങ്കെടുക്കാം.  എല്ലാ കേന്ദ്ര സർവകലാശാലകളും ഈ വർഷം യുജി പ്രവേശനത്തിന് സിയുഇടി പരീക്ഷ ഫലമാണ് ഉപയോഗിക്കുന്നത്. സെപ്റ്റംബർ 1 മുതൽ 11 വരെ യാണ് സി യു ഇ ടി പി ജി പരീക്ഷ നടത്തിയത്. 

അന്തിമ ഉത്തര സൂചിക പരിശോധിക്കാം
CUET PG യുടെ ഔദ്യോഗിക സൈറ്റ് cuet.nta.nic.in സന്ദർശിക്കുക.
ഹോം പേജിൽ ലഭ്യമായ CUET PG ഫൈനൽ ആൻസർ കീ 2022 ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഉദ്യോഗാർത്ഥികൾക്ക് ഉത്തരങ്ങൾ പരിശോധിക്കാൻ കഴിയുന്ന ഒരു പുതിയ PDF ഫയൽ തുറക്കും.
ഡൗൺലോഡ് ചെയ്ത് അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.


ഇ​ഗ്നോ എംബിഎ അഡ്മിഷൻ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; ആവശ്യമായ രേഖകൾ എന്തൊക്കെ?

click me!