Cyber Security : രക്ഷിതാക്കള്‍ക്ക് സൈബർ സുരക്ഷ അവബോധ പരിപാടി; കൈറ്റ് വിക്ടേഴ്സിൽ ജൂലൈ 8 മുതൽ

Published : Jul 07, 2022, 04:20 PM ISTUpdated : Jul 07, 2022, 04:37 PM IST
Cyber Security : രക്ഷിതാക്കള്‍ക്ക് സൈബർ സുരക്ഷ അവബോധ പരിപാടി; കൈറ്റ് വിക്ടേഴ്സിൽ ജൂലൈ 8 മുതൽ

Synopsis

ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി നേരത്തെ 3.08 രക്ഷിതാക്കൾക്ക് രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സൈബർ സുരക്ഷ പരിശീലനം കൈറ്റ് നൽകിയിരുന്നു.

തിരുവനന്തപുരം: രക്ഷിതാക്കൾക്ക് (parents) സൈബർ സുരക്ഷയെക്കുറിച്ച് (cyber security) അവബോധം (awareness programme) നൽകുന്നതിനായി അമ്മ അറിയാൻ എന്ന പ്രത്യേക പരിപാടി (kite victers) കൈറ്റ് വിക്ടേഴ്സിൽ ജൂലൈ 8 മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും. നാലു ഭാ​ഗങ്ങളിലായി വെള്ളി മുതൽ തിങ്കൾ വരെ വൈകുന്നേരം ആറ് മണിക്ക് സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പുനസംപ്രേഷണം അടുത്ത ദിവസം രാവിലെ 8 മണിക്ക് നടത്തും. സ്മാർട്ട് ഫോൺ, ഇന്റർനെറ്റിന്റെ അനന്തസാധ്യതകളിലേക്കുള്ല ലോകം, സുരക്ഷിത ഉപയോ​ഗം, വ്യാജവാർത്തകളെ തിരിച്ചറിയുക, ചതിക്കുഴികൾ; സൈബർ ആക്രമണങ്ങൾ, ഇവയിൽ ഉപയോ​ഗിക്കുന്ന ഒടിപി, പിൻ തുടങ്ങിയ പാസ്‍വേർഡുകളുടെ സുരക്ഷ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി നേരത്തെ 3.08 രക്ഷിതാക്കൾക്ക് രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സൈബർ സുരക്ഷ പരിശീലനം കൈറ്റ് നൽകിയിരുന്നു. ഈ പരിശീലനത്തിന്റെ മാതൃകയായിട്ടാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പരിപാടി. 

PREV
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ