ട്രഷറി വകുപ്പിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ: നിയമനങ്ങൾ

Web Desk   | Asianet News
Published : Jun 20, 2020, 10:25 AM IST
ട്രഷറി വകുപ്പിൽ  ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ: നിയമനങ്ങൾ

Synopsis

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: ട്രഷറി വകുപ്പിൽ കരാർ വ്യവസ്ഥയിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എം.ടെക് യോഗ്യതയോ എം.സി.എയോ ഐ.ടിയിൽ എം.എസ്‌സിയോ ഉളളവർ ജൂലൈ അഞ്ചിനകം അപേക്ഷിക്കണം. 40 വയസിൽ താഴെയുളളവർക്ക് അപേക്ഷ നൽകാം. 85,000 രൂപയാണ് വേതനം. 

മൂന്നോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയം വേണം. ബയോഡേറ്റയും അപേക്ഷയും ജനനത്തീയതി, വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഡയറക്ടർ ഓഫ് ട്രഷറീസ്, കൃഷ്ണ ബിൽഡിംഗ്, തൈക്കാട് പി.ഒ. 695014, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.  career.treasury@kerala.gov.in എന്ന മെയിലിലേക്കും അയയ്ക്കാം.

സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ 

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് അതേ വിഭാഗത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം.

താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ മേലധികാരികളുടെ സമ്മതപത്രവും, കെ.എസ്.ആർ (ഭാഗം 1) ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റുമായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ജൂൺ 20ന് വൈകുന്നേരം നാല് മണിവരെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, സ്റ്റാച്യൂ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലും  keralasportscouncil.gmail.com ലും സ്വീകരിക്കും.

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍