ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം; ഓ​ഗസ്റ്റ് 16ലേക്ക് അപേക്ഷ തീയതി നീട്ടി

Web Desk   | Asianet News
Published : Aug 07, 2021, 03:30 PM IST
ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം; ഓ​ഗസ്റ്റ് 16ലേക്ക് അപേക്ഷ തീയതി നീട്ടി

Synopsis

നിശ്ചിത തിയതിയ്ക്ക് ശേഷം ലഭിക്കുന്നതും നിശ്ചിത മാതൃകയിൽ അല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല. 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്നും 2021-2022 അധ്യയന വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കന്ററി വിഭാഗം, ഹൗസിംഗ്‌ബോർഡ് ബിൽഡിംഗ്‌സ്, ശാന്തി നഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ലഭിക്കണം. നിശ്ചിത തിയതിയ്ക്ക് ശേഷം ലഭിക്കുന്നതും നിശ്ചിത മാതൃകയിൽ അല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ അയയ്ക്കുന്ന കവറിന് പുറത്ത് ''സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം'' എന്ന് രേഖപ്പെടുത്തിയിരിക്കണം.

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു