കേരള കലാമണ്ഡലം പ്ലസ് വൺ പ്രവേശനം: അപേക്ഷ തിയതി സെപ്റ്റംബർ 8 വരെ നീട്ടി

Published : Sep 06, 2021, 12:56 PM IST
കേരള കലാമണ്ഡലം പ്ലസ് വൺ പ്രവേശനം: അപേക്ഷ തിയതി സെപ്റ്റംബർ 8 വരെ നീട്ടി

Synopsis

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8 വരെ നീട്ടിയതായി കലാമണ്ഡലം അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു. 

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സർവകലാശാലയിലെ ആർട്ട് ഹയർസെക്കൻഡറി സ്കൂളിലേക്ക് 2021-22 അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 8 വരെ നീട്ടിയതായി കലാമണ്ഡലം അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചു. കൂടാതെ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയവരുടെ പേരുവിവരങ്ങളും വെയ്റ്റിങ് ലിസ്റ്റും കലാമണ്ഡലം ഔദ്യോഗിക വെബ്സൈറ്റായ http://kalamandalam.ac.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ