ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി

Web Desk   | Asianet News
Published : Oct 06, 2020, 08:47 AM IST
ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി

Synopsis

കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കുള്ള ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 23 വരെയും ഇ-ഗ്രാന്റ്‌സ്  3.0 പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 30 വരെയും നീട്ടിയതായി പിന്നാക്ക വിഭാഗം വികസന വകുപ്പ് ഡയറക്ടർ അറിയിച്ചു. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും. 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു