ഒമ്പതാം ക്ലാസ് പ്രവേശനം: പരീക്ഷാതീയതി പുതുക്കി നവോദയ വിദ്യാലയം

Web Desk   | Asianet News
Published : Jan 15, 2021, 12:19 PM IST
ഒമ്പതാം ക്ലാസ് പ്രവേശനം: പരീക്ഷാതീയതി പുതുക്കി നവോദയ വിദ്യാലയം

Synopsis

13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അപേക്ഷിക്കാനർഹത. 


ദില്ലി: ഒമ്പതാം ക്ലാസ്സ് പ്രവേശനപരീക്ഷാത്തീയതി പുതുക്കി നവോദയ വിദ്യാലയ സമിതി. നേരത്തെ ഫെബ്രുവരി 13-ന് നടത്താനിരുന്ന പരീക്ഷ ഫെബ്രുവരി 24-ലേക്കാണ് മാറ്റിയിരിക്കുന്നത്. സർക്കാർ/ സർക്കാർ അംഗീകൃത സ്കൂളിൽ നിന്ന് എട്ടാംക്ലാസ്സ് വിജയിച്ച വിദ്യാർഥികൾക്കാണ് ഒമ്പതാംക്ലാസ്സ് പ്രവേശന പരീക്ഷയെഴുതാൻ യോഗ്യത. 13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അപേക്ഷിക്കാനർഹത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാകും പരീക്ഷ. പരീക്ഷയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നവോദയ ഹെൽപ് ഡെസ്ക് നമ്പറായ 0210-2975754-ൽ ബന്ധപ്പെടാം.
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു