NIT Recruitment : എൻഐടി ദില്ലി റിക്രൂട്ട്മെന്റ് 2022 : പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : Apr 05, 2022, 01:46 PM IST
NIT Recruitment : എൻഐടി ദില്ലി റിക്രൂട്ട്മെന്റ് 2022 : പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസർമാരുടെ ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ദില്ലി: ദില്ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (delhi national institute of technology) പ്രൊഫസർമാരുടെ (professor) ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. nitdelhi.ac.in. വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കംപ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിം​ഗ് - 2, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിം​ഗ് - 2, ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗ് ഡിപ്പാർട്ട്മെന്റ് - 2, എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. വിശദാംശങ്ങൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക. 

NIT ഡൽഹി റിക്രൂട്ട്‌മെന്റ് 2022: ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
ദില്ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - nitdelhi.ac.in.
ഹോംപേജിൽ പ്രൊഫസർമാരുടെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിൽ ക്ലിക്ക് ചെയ്യുക.
എല്ലാ വിശദാംശങ്ങളും നൽകി പ്രസക്തമായ രേഖകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.
അപേക്ഷാ ഫീസ് അടച്ച് സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ NIT ഡൽഹി റിക്രൂട്ട്‌മെന്റ് 2022 അപേക്ഷാ ഫോം സമർപ്പിക്കുക
ഭാവി റഫറൻസുകൾക്കായി ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യുക.


 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു